വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ഫെലിക്സ് യോഹന്നാന് തട്ടാശ്ശേരില്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഇടവക വികാരി ഫാ. ബ്ളെസന് ജോര്‍ജ് ബാബുവും ഡീക്കന്‍ എബി മാത്യു എബ്രഹാമും ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.വിശുദ്ധ കുര്ബാനയോടനുബന്ധിച്ച് പെരുന്നാള്‍ പ്രദക്ഷിണവും നേര്‍ച്ചയും ആദ്യഫലലേലവും അതികൗതുകത്തോടെയും അനുഗ്രഹപ്രദമായും നടത്തപ്പെട്ടു. പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിശ്വാസികള്‍ ഈ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.

Comments: